ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷ പദവി കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്കി സോണിയഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ സജീവമാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധി നാളെ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കും. എന്റെ റോള്‍ ഇനി വിരമിക്കുകയെന്നതാണെന്ന് ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് രാഹുല്‍.