കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനുമായെത്തിയാണ് ദിലീപ് കേസ് രേഖകള്‍ പരിശോധിച്ചത്.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ദിലീപ് രേഖകള്‍ പരിശോധിച്ചത്. കേസ് രേഖകള്‍ പരിശോധിക്കണമെന്ന് കോടതിയില്‍ ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണിക്കരുതെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.