ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങൾക്കു വിലക്ക്

187

കൊല്ലം∙ ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങൾക്കു വിലക്ക്. വിധി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്നു അഭിഭാഷകർ. മാധ്യമപ്രവർത്തകർ കോടതിവളപ്പിനകത്തു പ്രവേശിച്ചാൽ തടയുമെന്നു അഭിഭാഷകർ ജഡ്ജിയെ അറിയിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്.

പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോയിയെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണു ആട് ആന്റണി കുറ്റക്കാരനാണെന്നു പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം കേട്ടശേഷമാണു കോടതി ഇന്നു വിധി പ്രഖ്യാപിക്കുന്നത്.

അതേസമയം, അഭിഭാഷകരുടെ നിലപാടിനെത്തുടർന്നു കോടതിപരിസരത്തു വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും വഞ്ചിയൂർ കോടതിവളപ്പിലും മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതു ആവർത്തിക്കാതിരിക്കാൻ വൻ സുരക്ഷയാണു പൊലീസ് സ്വീകരിച്ചിട്ടുള്ളത്.

NO COMMENTS

LEAVE A REPLY