ചാലക്കുടി: എറണാകുളം-പാറ്റ്ന എക്സ്പ്രസിനുള്ളില്‍ അഗ്നിബാധ. ചാലക്കുടി റെയില്‍വേ സ്റ്റേഷനും വെള്ളാഞ്ചിറക്കും ഇടയ്ക്കുവച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനുള്ളില്‍ അഗ്നിബാധയുണ്ടായത്. യാത്രക്കാര്‍ ബഹളംവച്ച് ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ ജീവനക്കാരെത്തി തീകെടുത്തി. ഇന്ന് വൈകീട്ട് 6.20നാണ് സംഭവം. എറണാകുളം-പാറ്റ്ന എക്സ്പ്രസിന്റെ എസ്-5 ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. എറണാകുളത്തുനിന്നും പാറ്റ്നയിലേക്കു പോകുകയായിരുന്നു ട്രെയിന്‍.