ജമ്മുകശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

275

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് മേഖലയിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചത്.

NO COMMENTS