പ്രധാനമന്ത്രിയെ കാണാന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കാത്തത് തരംതാണ നിലപാടെന്ന് രമേശ് ചെന്നിത്തല

203

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുമ്പോള്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയത് തരംതാണ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്കു നിവേദനം നല്‍കാനായി സമയം ചോദിച്ചു, പക്ഷെ അതിനു അനുവദിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപിയല്ലെന്നും യുഡിഎഫാണെന്നു ചെന്നിത്തല സര്‍ക്കാരിനോട് പറഞ്ഞു. പ്രധാനമന്ത്രി ഓഖി ദുരിതമേഖല സന്ദര്‍ശിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മല്‍സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 2,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. എംഎല്‍എ എന്ന നിലയില്‍ വി.എസ്.ശിവകുമാറിനെ ഓഖി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്രയുമധികം ആളുകള്‍ മരിച്ച ഓഖി ദുരന്തത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

NO COMMENTS