മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം

236

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഈ മാസം 24 മുതല്‍ 2018 ജനുവരി രണ്ടു വരെയാണ് മിഠായിത്തെരുവിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
ക്രിസ്മസ്,പുതുവത്സരത്തോടനുബന്ധിച്ച്‌ മിഠായിത്തെരുവില്‍ ഉടലെടുക്കുന്ന തിരക്ക് കുറക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

NO COMMENTS