കോഴിക്കോട്: വ്യാജസത്യവാങ്മൂലം നൽകിയ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജി വെക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ധാർമികത മുൻ നിർത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണനും മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഖജനാവിൽ പണമില്ലെന്ന് സർക്കാർ പറയുമ്പോഴാണ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കൂടിയായ മന്ത്രി സാമ്പത്തിക ലാഭം നേടുന്നതിനായി നിയമ ലംഘനം നടത്തിയത്. മന്ത്രിയ്‌ക്കെതിരെ വിജിലൻസിൽ പരാതി നൽകുമെന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.