നടി പാര്‍വതി നടത്തിയ അഭിപ്രായപ്രകടനം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍

336

കാസര്‍ഗോഡ് : നടി പാര്‍വതി കസബ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം വിവാദമാക്കേണ്ടതില്ലെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍. സ്വന്തം നിലപാട് പറയാന്‍ നടിക്ക് സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചിത്രാജ്ഞലിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള തീരുമാനവും വിവാദമാക്കരുത്. സ്ഥലപരിമിതി കാരണമാണ് ചിത്രാജ്ഞലി തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയാണ്. ഇതേ തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

NO COMMENTS