ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് അവലോകന യോഗം ചേരും

257

തിരുവനന്തപുരം : ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് അവലോകന യോഗം ചേരും. ഉച്ചക്ക് 12ന് തിരവനന്തപുരത്താണ് യോഗം. വിവിധ ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മൂന്നു സംഘങ്ങളും ചേര്‍ന്ന് യോഗത്തില്‍ വിശദമായ വിലയിരുത്തല്‍ നടത്തും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ചാവും ഓഖി ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രം തീരുമാനമെടുക്കുക.

NO COMMENTS