നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ; വിദ്യാര്‍ത്ഥി അറസ്റ്റില്‍

296

കൊച്ചി : നടി പാര്‍വതി സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജന്‍ സന്ദേശം അയച്ചിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസ് അററസ്റ്റ് ചെയ്തിരുന്നു.
കസബ സിനിമയെ വിമര്‍ശിച്ചതിന് പാര്‍വതിക്കെതിരെ ഫെയ്സ്ബുക്കില്‍ ഏഴു പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോക്കെതിരായ കേസ്. കോടതിയില്‍ ഹാജരാക്കിയി പ്രിന്റോക്ക്​ ജാമ്യം ലഭിച്ചിരുന്നു.

NO COMMENTS