കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ ജനുവരി 10 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് വിധി. സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.