ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങളെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവച്ച 9860 കോടി രൂപയില്‍ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്’, ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ചൈനയിലെ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെഞ്ജെന്‍ മെഗാസിറ്റിയായി മാറിയതിനെ കുറിച്ചുള്ള വീഡിയോയും ട്വീറ്റിനൊപ്പം രാഹുല്‍ ചേര്‍ത്തിട്ടുണ്ട്. ദയവായി ഈ വീഡിയോ കാണാനും തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തെ ഉപദേശിക്കാനും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.