ന്യൂഡല്‍ഹി : നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു അവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു. മുത്തലാഖിനെതിരെ പോരാടിയ ഇസ്രത് ജഹാന് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയായിരുന്നു സ്വാമിയുടെ പ്രസ്താവന. ഇസ്രത് ജഹാന് ധൈര്യമുള്ള സ്ത്രീയാണ്. അവരുടെ മനോബലം ഇന്ത്യന്‍ വനിതകളുടെ ഒരു ഉദാഹരണമാണെന്നും ഇസ്രത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.