കണ്ണൂര്‍: കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം തിയതി വൈകിട്ടോടെയായിരുന്നു സംഭവം. ഇരുട്ടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കി. ആസാമില്‍ നിന്നും ചെങ്കല്‍ പണിക്കായി ബ്ലാത്തൂരില്‍ എത്തിയ സോഹന്‍ റായിയാണു കഴുത്തറുത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. ബ്ലാത്തൂര്‍ ടൗണിനടുത്തുള്ള വാടക വീട്ടിലെ മുറിക്കുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപതകമാണെന്ന സൂചനയില്‍ പോലീസ് അന്വേഷണമാരംഭിച്ചു.