അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പാകിസ്ഥാന്‍

230

ഇസ്ലാമാബാദ് : അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. അമേരിക്കയുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അമേരിക്കയുടെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാകിസ്ഥാന്് നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണ്. ഡോണള്‍ഡ്ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

NO COMMENTS