പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം ; ഭീകരര്‍ക്കെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണം

323

വാഷിംഗ്‌ടണ്‍ : ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന്‍ പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം അറിയിച്ചത്. പാകിസ്ഥാന് നല്‍കി വന്ന 225 മില്യന്‍ ഡോളറിന്‍റെ സൈനിക ധനസഹായം പിന്‍വലിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ തുരങ്കം വയ്ക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്നും സാമ്ബത്തിക സഹായം സ്വീകരിച്ച്‌ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പാകിസ്ഥാന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നായിരുന്നു അമേരിക്കയുടെ വാദം . അഫ്ഗാനിസ്ഥാനില്‍ തിരഞ്ഞിരുന്ന ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കിയതായും അമേരിക്ക കണ്ടെത്തി. യു.എന്‍ സഭയിലടക്കം പാകിസ്ഥാനെതിരെ കടുത്ത നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചത്. അന്ത്യശാസനം ലംഘിക്കുകയാണെങ്കില്‍ ഉപരോധ നടപടികളിലേക്കും സൈനിക നീക്കത്തിലേക്കും വരെ അമേരിക്ക നീങ്ങിയേക്കുമെന്നാണ് സൂചന

NO COMMENTS