തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ പുറത്താക്കണമെന്ന് കെപിസിസിസി പ്രസിഡന്റ് എം എം ഹസന്‍. യഥാര്‍ഥ സാമ്ബത്തികാവസ്ഥ ധനമന്ത്രി മറച്ചുവെച്ചെന്നും ഹസന്‍ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത നിക്ഷേപ സൗഹൃദ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.