തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎമ്മിന് ഭരിക്കാനറിയില്ലെന്നും സമരം ചെയ്യാന്‍ മാത്രമേ അറിയൂ എന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. പെന്‍ഷന്‍ പ്രശ്നം ഇത്ര രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട് കാരണമാണെന്നും, കെഎസ്‌ആര്‍ടിസിയുടെയും ജീവനക്കാരുടെ പെന്‍ഷന്റെയും ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.