കനകമല കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ

301

തിരുവനന്തപുരം: കനകമല കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ. ഫേസ്ബുക്കിലൂടെ ഇവരുടെ ബന്ധം സംബന്ധിച്ച്‌ തെളിവുകള്‍ ലഭിച്ചതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് എന്‍ഐഎ. ഈ കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതികളെയാണ് ചോദ്യം ചെയ്യുക. 2016 ഒക്ടോബര്‍ ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 2ന് എന്‍.ഐ.എ നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് മന്‍സീദ് എന്ന മന്‍സി ബുറാഖിനെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്യുന്നത്. മറ്റ് അഞ്ച് പേരെയും ഇതോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS