രിയാരം ∙ മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് താഴത്തെയും മുകൾനിലയിലെയും അടുക്കള മുറി പൂർണ്ണമായും കത്തിനശിച്ചു. പാചക വാതകത്തിന്റെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് വിദ്യാർത്ഥിനികളെ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
ഇന്നു പുലർച്ചെ 4.15 നാണ് വാതകത്തിന്റെ മണവും വാതകം പുക രൂപത്തിൽ വ്യാപിച്ചതും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഹോസ്റ്റലിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചു. പിന്നീട് 15 മിനിറ്റിനുശേഷം ഉഗ്രശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന ജീവനക്കാർ എത്തിയാണ് തീ അണച്ചത്.