എ.കെ.ജിയെ അപമാനിച്ച വി.ടി. ബല്‍റാം എം.എല്‍.എയുടെ നടപടി അപലപനീയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

282

കൊല്ലം : എ.കെ.ജിയെ അപമാനിച്ച കോണ്‍ഗ്രസ്സ് എം.എല്‍.എ വി.ടി. ബല്‍റാമിന്റെ നടപടി അപലപനീയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നരേന്ദ്രമോദിയെക്കുറിച്ചുളള വിശേഷണത്തിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ്സ് എ.കെ.ജിയെ അപമാനിച്ച എം.എല്‍.എയോടുളള നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

താരതമ്യമില്ലാത്ത എ.കെ.ജിയുടെ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ വേണെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സിപിഐഎമ്മിന്റെ സമുന്നത നേതാവും ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷനേതാവുമായിരുന്ന എക ഗോപാലനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

NO COMMENTS