അടൂര്‍: സ്കൂട്ടറില്‍ ലോറിയിടിച്ച് ഒരു സ്ത്രീ മരിച്ചു. പെരിങ്ങനാട് മുളമുക്ക് ശ്രീനിലയത്തില്‍ രാജന്‍പിള്ളയുടെ ഭാര്യ ടി. എല്‍. ഉഷാകുമാരി (54) ആണ് മരിച്ചത്. ഭര്‍ത്താവിനെ ആശുപത്രിയിലാക്കിയ ശേഷം സ്കൂട്ടറില്‍ ജോലിക്ക് പോകുന്നതിന് ഇടയിലായിരുന്നു അപകടം. ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രംവിട്ട് ഉഷാകുമാരി സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയും ലോറിയില്‍ കുരുങ്ങി ഉഷാകുമാരിയുമായി വാഹനം കുറേദൂരം മുന്നോട്ടുപോകുകയുമായിരുന്നു. ഉഷാകുമാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുളനട ഗവ. ഹോമിയോ ഡിസ്പന്‍സറിയിലെ ജീവനക്കാരിയാണ് ഉഷാകുമാരി. എം.സി റോഡില്‍ അരമനപടിക്ക് സമീപം ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. 2012ല്‍ ഇവരുടെ ഇളയമകന്‍ ശ്രീജേഷ് നാവായിക്കുളത്ത് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചിരുന്നു. ശ്രീജിത്ത് (സൗദി) ആണ് മറ്റൊരു മകന്‍.