അഫ്ഗാനിസ്ഥാനില്‍ 9 താലിബാന്‍ ഭീകരരെ വധിച്ചു

233

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 9 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പതിനെട്ടോളം ഭീകരര്‍ക്ക് പരുക്കേറ്റു. തെക്കന്‍ ഹെല്‍മന്ദ് പ്രവിശ്യയിലാണ് നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ആക്രമണം നടത്തിയത്. കലാപകാരികള്‍ക്കെതിരെ പ്രവിശ്യയിലെ ഗാരെസ്മീര്‍ ജില്ലയില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ ആരംഭിച്ചത് . മൂന്നു താലിബാന്‍ കമാന്‍ഡര്‍മാരെയും സേന അറസ്റ്റ് ചെയ്തു. ഓപ്പറേഷനില്‍ നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS