മുത്തലാഖ് വിഷയത്തില്‍ മുസ്ലീങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കാന്തപുരം

318

കോഴിക്കോട്: മുസ്ലിങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് മുത്തലാഖ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവില്‍ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ നിയമത്തിന്‍റെ ഭാഗമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മതം പറയാന്‍ മതപണ്ഡിതന്‍മാരെ മാത്രമേ അനുവദിക്കുകയുള്ളു. അല്ലാത്തവര്‍ അതവസാനിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

NO COMMENTS