കാസര്‍കോട്: ബിജെപി മുന്നോട്ടു വെയ്ക്കുന്ന അതേ സാമ്പത്തിക ആശയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റേതുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും വലിയ വിപത്ത് തന്നെയാണ്. പക്ഷേ, അതിനെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയത്കൊണ്ട് കാര്യമില്ല. ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാത്ത ഒരു ബദല്‍ ശക്തിയെന്നതാണ് സിപിഎം നിലപാടെന്നും കോടിയേരി പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.