പയ്യന്നൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊഴുമ്മല്‍ മരത്തക്കാട് ബ്രാഞ്ച് സെക്രട്ടറി കെ വിശ്വനാഥനെ (45)യാണ് പയ്യന്നൂരിലെ തായിനേരിയിലുള്ള മത്സ്യ വിതരണ ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യം വാങ്ങാനെത്തിയവരാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.