തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും . തൃശൂര്‍ – തിരുവനന്തപുരം യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപെട്ടത്. തുടര്‍ന്ന്‍ വിലപേശി തുക എട്ടു ലക്ഷമാക്കി ചുരുക്കി. ശേഷം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണം നല്‍കാന്‍ ഉത്തരവിട്ടത്.