കണ്ണൂര്‍ : കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. സിപിഎം-സിപിഐ പോരില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനു വേണ്ടി വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരന് കുറ്റപ്പെടുത്തി. കണ്ണൂരില്‍ അക്രമത്തിന്റെ വഴി ആദ്യം കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്നു പറഞ്ഞാല്‍ ആരും എതിരുപറയില്ല. കണ്ണൂരിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നയിച്ച നേതാവാണ് എകെജി. എ.കെ. ഗോപാലന് ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിനു സാധിക്കില്ലയെന്നും സുധാകരന് പറഞ്ഞു.
പാര്‍ട്ടിഗ്രാമം കെട്ടി ഉയര്‍ത്താന്‍ വീടുകള്‍ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത നേതാവാണ് എ.കെ. ഗോപാലനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് എകെജി വിമര്ശിക്കപ്പെടാന് പാടില്ലെന്നും സുധാകരന് ചോദിക്കുന്നു.