തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വകുപ്പില്‍നിന്നു പണം നല്‍കിയത് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. യാത്രയ്ക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണം നല്കാന് നിര്‍ദേശിച്ചത് വിവാദമായതോടെയാണ് റവന്യൂമന്ത്രിയുടെ പ്രതികരണം. എട്ടു ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്. ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണം നല്കാന് നിര്‍ദേശിച്ചത് മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും സംഭവത്തില്‍ റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും മന്ത്രി പ്രതികരിച്ചു.