തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41), തമിഴ്നാട് കൊല്ലംകോട് സ്വദേശി ജോണ്സണ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഡിഎന്‍എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞത്.