ഐ എച്ച്‌ ആര്‍ ഡി കേസ് ; വി എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

327

തിരുവനന്തപുരം : ഐഎച്ച്‌ആര്‍ഡി നിയമന കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ കുറ്റവിമുക്തനായി. ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനുമെതിരെയായിരുന്നു കേസ്. തിരുവനന്തപുരം പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച്‌ വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് എൈഎച്ച്‌ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്.

NO COMMENTS