കേന്ദ്രത്തിലെ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതര ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കാനം രാജേന്ദ്രന്‍

267

തിരുവനന്തപുരം: കേന്ദ്രത്തിലെ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതര ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരുമിച്ച് നില്‍ക്കുക എന്നാല്‍ തിരഞ്ഞെടുപ്പിലെ സഖ്യമാണെന്ന് കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിന് പല തലങ്ങളുമുണ്ട്. മാണിയുടെ കാര്യത്തില്‍ തങ്ങള്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്, അതേസമയം ജെഡിയുവിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും കാനം വ്യക്തമാക്കി.

മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് നിലവില്‍ എല്‍ഡിഎഫ് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. മുന്നണി വിട്ടവര്‍ക്ക് തിരിച്ചെത്താമെന്നാണ് എല്‍ഡിഎഫും സിപിഐയും നേരത്തെ പറഞ്ഞിട്ടുള്ളതെന്നും കാനം പ്രതികരിച്ചു.

NO COMMENTS