കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ ലീറ്ററിന് 65 രൂപയ്ക്ക് മുകളില്‍

284

കൊച്ചി: കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ ലീറ്ററിന് 65 രൂപയ്ക്ക് മുകളില്‍ എത്തി. 20, 35 പൈസ എന്നിങ്ങനെയാണ് ദിവസേനയുള്ള ക്രമാനുഗത വര്‍ധന. രാജ്യത്ത് ഡീസലിന് റെക്കോര്‍ഡ് വിലയും. രണ്ടാഴ്ചക്കുള്ളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനയുണ്ടായി. ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് മൂന്ന് രൂപയുടെ വര്‍ധനയാണ്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന് ചൂണ്ടികാണിച്ചാണ് പെട്രോളിയം കമ്പനികള്‍ ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുെട വില ഇത്രയും വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 65 രൂപ 31 പൈസയാണെങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ വില 66 കടന്നു. പെട്രോള്‍ വിലയും സമാനമായി കുതിക്കുകയാണ്. പെട്രോളിയം കമ്പനികള്‍ വില കൂട്ടുന്നതിന് ആനുപാതികമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കൂടി ചേരുമ്പോഴാണ് ഇന്ധനവില ഇത്രയും വര്‍ധിക്കുന്നത്.

NO COMMENTS