കൊച്ചി : സുപ്രീം കോടതി വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യന് ജോസഫ്. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച കുര്യന് ജോസഫ് അടക്കം സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ജുഡീഷ്യറിയും ജനാധിപത്യവും അപടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരും കുര്യന് ജോസഫുമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.