സി കെ വിനീത് നാളെ വീണ്ടും ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

237

കൊച്ചി : സി കെ വിനീത് നാളെ വീണ്ടും ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയും. രണ്ടാഴ്ചയോളമായി പരിക്ക് കാരണം പുറത്ത് ഇരിക്കുകയായിരുന്ന താരം കഴിഞ്ഞ ദിവസം മുതല്‍ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു. വിനീത് പരിക്കില്‍ നിന്ന് തിരിച്ചുവന്നു എന്നും, ടീമിനൊപ്പം ട്രെയിന്‍ ചെയ്യുന്നുണ്ട് എന്നും കോച്ച്‌ ഡേവിഡ് ജെയിംസ് വ്യക്തമാക്കി. നാളത്തെ ടീം സെലക്ഷന് വിനീതും തയ്യാറാണെന്നും എന്നാല്‍ നാളത്തെ ടീം എന്താകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജെയിംസ് പറഞ്ഞു.

NO COMMENTS