ഇസ്താംബുള്‍: തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട് തെന്നിയ വിമാനം നിന്നത് കടല്‍ തീരത്തിന്റെ കുത്തനെയുള്ള ചെരുവില്‍. തുര്‍ക്കിയിലെ തീരദേശ എയര്‍പോര്‍ട്ട് റണ്‍വേയിലാണ് അപകടം നടന്നത്. പെഗാസസ് എയര്‍ലൈന്‍സ് വിമാനമാണ് റണ്‍വേയില്‍ നിന്ന് നിയന്ത്രണം നഷ്ടമായി തെന്നി നീങ്ങിയത്.
അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു കിഴക്കന്‍ തുര്‍ക്കിയിലെ ട്രബ്സോണ്‍ എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.അങ്കാരയില്‍ നിന്നും ട്രബ്സോണിലെയ്ക്ക് എത്തിയ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 162 യാത്രക്കാര്‍ ഉണ്ടായിരുന്നു.
വിമാനം നിയന്ത്രണം നഷ്ടമായതിനാലാണ് അപകടം സംഭവിച്ചതെന്നും, എന്നാല്‍ വിമാനം നിര്‍ത്താന്‍ കഴിഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും അതികൃതര്‍ വ്യക്തമാക്കി.