കൊച്ചി : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണവിഷയങ്ങളില് ഇടത് സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അന്വേഷണം നടന്നതെന്നും തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് നീതി നിഷേധിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സരിതയുടെ കത്ത് അന്വേഷണ കമ്മീഷന് പരിഗണിച്ച വിവിധ രേഖകളില്‍ ഒന്ന് മാത്രമായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സോളാര്‍ കേസില്‍ ആക്ഷേപം ഉന്നയിച്ചവര്‍ പിന്നീട് കക്ഷികളായതില് തെറ്റില്ലെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.