ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

241

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 251.12 പോയന്റ് നേട്ടത്തില്‍ 34843.51ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 60.20 പോയന്റ് ഉയര്‍ന്ന് 10,741.50ലുമെത്തി. ഇന്‍ഫോസിസ്, എസ്ബിഐ, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയന്റ്സ്, ആക്സിസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, സണ്‍ഫാര്‍മ, വിപ്രോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1416 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS