ബാര്‍ കോഴ ; വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

220

കൊച്ചി : ബാര്‍ കോഴ കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന മുന്‍ മന്ത്രി കെ എം മാണിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ അന്വേഷണം ഒരു മാസത്തിനകം പുര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കാലതാമസം ഉണ്ടായാല്‍ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന ഒരു മാസം സമയം കോടതി അനുവദിച്ചത്. ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു .

NO COMMENTS