കൊക്കേഷ്യ : കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര് മരിച്ചു. മൂന്നു പേരെ കാണാതായി. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റടക്കം പത്ത് പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. എംഐ-17 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്നാണ് വിവരം. കൊക്കേഷ്യ നഗരത്തിലെ മിഷനുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്നതിനിടെ അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാണാതായ മൂന്നു പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മോശമായ കാലാവസ്ഥ തിരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്.