സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ഇന്ത്യന്‍ ബാറ്റിങ് നിര 151/10 ന് എന്ന നിലയില്‍ കൂപ്പുകുത്തി.
ടീം സ്കോര്‍ 49 ലെത്തി നില്‍ക്കെ പൂജാര റണ്ണൗട്ടാവുകയായിരുന്നു. റബാഡയുടെ പന്തില്‍ മോര്‍ക്കലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു പാര്‍ഥിവ് പുറത്തായത്. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും(6) അശ്വിനും(3) കളംവിട്ടു. ഓപണര്‍മാരായ മുരളി വിജയ് (9), ലോകേഷ് രാഹുല്‍ (4), ക്യാപ്റ്റന്‍ വിരാട് കൊഹ്ലി (5) എന്നിവരുടേ വിക്കറ്റ് ഇന്ത്യക്ക് ഇന്നലെ തന്നെ നഷ്ടമായിരുന്നു. എതിരാളികളെ രണ്ടാം ഇന്നിങ്സില്‍ 258 റണ്‍സിന് ഒതുക്കി 287 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യക്ക്, ആദ്യ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. മുരളി വിജയിയെ (9) കാഗിസോ റാബാദ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോള്‍, പിന്നാലെ രാഹുലിനെ (4) എന്‍ഗിഡിയും പറഞ്ഞയച്ചു. സെഞ്ചുറിയുമായി ആദ്യ ഇന്നിങ്സില്‍ രക്ഷകനായ നായകന്‍ വിരാട് കൊഹ്ലിയെ (5)എന്‍ഗിഡി തന്നെ എല്‍ബിയില്‍ കുരുക്കി.