ശ്രീജീവിന്‍റെ കസ്​റ്റഡി മരണം ; പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് കുമ്മനം രാജശേഖരന്‍

329

തിരുവനന്തപുരം : സഹോദരന്‍ ശ്രീജീവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇടതു വലത് സര്‍ക്കാരുകള്‍ പരാജയപ്പെട്ടിടത്താണ് കേന്ദ്രസര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങള്‍ പരാജയമാണ്. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സി.ബി.ഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS