സൗദി: സൗദി ആഭ്യന്തര വിമാന സര്‍വീസ് രംഗത്ത് ഒരു വിമാന കമ്പനികൂടി. പുതിയ വിമാന കമ്പനിയായ നെസ്മ എയര്‍ ലൈന്‍സ് അുടത്ത മാസം മുതൽ ആഭ്യന്തര സര്‍വീസ് തുടങ്ങും.
എയര്‍ ലൈൻസിനു ഓഗസ്റ്റ് ഒന്നിന് ഔദ്യോഗികമായി പ്രവർത്തനാനുമതി ലഭിക്കുമെന്ന് നെസ്മ എയര്‍ലൈന്‍സ് ഓപ്പറേഷൻസ് മേധാവി ഫൈസല്‍ തുര്‍കി വ്യക്തമാക്കി.
ഹായില്‍ കേന്ദ്രമാക്കിയാണ് പുതിയ വിമാന കമ്പനി സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ബസ് 320 ല്‍ പെട്ട 2 വിമാനങ്ങളൾ ഉള്‍പ്പടെ 6 വിമാനങ്ങളാണ് പ്രഥമ ഘട്ടത്തിൽ ആഭ്യന്തര സര്‍വീസ് നടത്തുക.
ഹായിലില്‍ നിന്നും റിയാദ്, ജിദ്ദ, ദമ്മാം, തുടങ്ങിയ പ്രധാന പട്ടണങ്ങളിലേക്കാണ് പ്രാധാമായും സര്‍വീസ് നടത്തുന്നത്. പുതിയ സർവിസ് ആരംഭിക്കുന്നതോടെ ഹായില്‍ നിന്നും ജിദ്ദയിലേക്കുള്ള വിമാന സര്‍വീസില്‍ 100 ശതമാനo വർദ്ധനവുണ്ടാകും. കൂടാതെ റിയാദിലേക്കു 60 ശതമാനത്തിന്റെയും ദമ്മാമിലേക്കു 30 ശതമാനത്തിന്റേയും വര്‍ധനവു ആഭ്യന്തര സര്‍വീസുകളില്‍ ഉൻണ്ടാകും.