ശബരി എക്സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി വന്‍ കവര്‍ച്ച

312

കോട്ടയം : ശബരി എക്സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി വന്‍ കവര്‍ച്ച. പിറവം സ്വദേശിയായ വീട്ടമ്മയുടെ പത്തര പവന്‍ ആഭരണവും പണവും കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ വീട്ടമ്മയെയും മകളെയും മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പത്തര പവന്‍ ആഭരണങ്ങള്‍ കൂടാതെ 18,000 രൂപയും എടിഎം കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്ന മകളുടെ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പോയി തിരികെ വരികയായിരുന്നു. അഞ്ചല്‍പ്പെട്ടി സ്വദേശികളായ ഇവര്‍ സെക്കന്തരാബാദില്‍ നിന്ന് ആലുവയിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്. ഈറോഡില്‍ നിന്ന് തീവണ്ടിയില്‍ കയറിയ അന്യസംസ്ഥാനക്കാരായ മൂന്നുപേര്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS