ന്യൂഡല്‍ഹി : ഹാദിയാ കേസില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി. ആരുടേയും വിവാഹത്തില്‍ ഇടപെടാനാകില്ലന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തെക്കുറിച്ച് അന്വേഷണം നടത്താനാകില്ല, വിവാഹം നിയമ വിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍ഐഎയ്ക്ക് അന്വേഷണം തുടരാം. വിവാഹം എന്‍ഐഎ അന്വേഷിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹാദിയയുടെ വിവാഹത്തില്‍ ഇനി അന്വേഷണ സംഘത്തിന് ഇടപെടാനാകില്ല. കേസില്‍ ഹാദിയ കക്ഷിചേര്‍ന്നു. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയിരുന്നു. വി ഗിരിയെ ആണ് കേസില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയത്. ഗിരിയ്ക്ക് പകരം മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് കോടതിയില്‍ ഹാജരായത്.