തൃശൂര്‍: സിപിഐയെ ദുര്‍ബലപ്പെടുത്തി എല്‍ഡിഎഫ് ശക്തിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യ ശത്രുവിനെ നിര്‍ണയിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.