നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ വിട്ടത് തെറ്റായ നടപടിയാണെന്ന്‍ രമേശ് ചെന്നിത്തല

208

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടത് തെറ്റായ നടപടിയാണെന്ന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്യാബിനറ്റ് തയ്യാറാക്കി നല്‍കുന്ന പ്രസംഗം പൂര്‍ണമായും വായിക്കാതിരുന്നത് സാമാന്യ മര്യാദയുടെ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. ഏതെങ്കിലും ഭാഗങ്ങള്‍ വായിക്കാതിരുന്നാല്‍ അക്കാര്യം ഗവര്‍ണര്‍ പരാമര്‍ശിക്കേണ്ടതാണ്. ചട്ടപ്രകാരവും നിയമമനുസരിച്ചും വായിക്കാതെ വിട്ട വിഷയങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമല്ലാതായെന്നും ചെന്നിത്തല വ്യക്തമാക്കി.
ഗവര്‍ണറോട് അമിത വിധേയത്വം കാട്ടുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലുള്ളത്. ഗവര്‍ണര്‍ വിളിച്ചാലുടന്‍ മുഖ്യമന്ത്രി മുട്ടുവിറച്ച്‌ ഓടിയെത്തും. കേന്ദ്രസര്‍ക്കാരിനെതിരായ ചില പരാമര്‍ശങ്ങളും വിട്ടുപോയിട്ടുണ്ട്. സ്പീക്കര്‍ ഇക്കാര്യത്തെക്കുറിച്ചുള്ള വസ്തുതകള്‍ പരിശോധിക്കാമെന്ന് സമ്മതിച്ചതായും രമേശ് ചെന്നിത്തല പറയുകയുണ്ടായി.

NO COMMENTS