ന്യൂഡല്‍ഹി : ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും, സാമൂഹ്യമാധ്യമങ്ങളും വളര്‍ച്ചയ്ക്ക് സഹായം നല്‍കിയെന്നും മോദി വ്യക്തമാക്കി. ലോക സാമ്ബത്തീക ഫോറത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
നേരത്തെ, ഈ വര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടി ചൈനയെ പിന്നിലാക്കി സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുമെന്ന് ഐ.എം.എഫ് പുറത്തുവിട്ട സാമ്പത്തിക ദര്‍ശനത്തില്‍ വ്യക്തമാക്കിയിരുന്നു. 6.8 ശതമാനം വളര്‍ച്ചയില്‍ എത്തി നില്‍ക്കുന്ന ചൈനയെ ഇന്ത്യ മറികടക്കാന്‍ പോകുന്നത് ലോകം ഉടനെ കാണാന്‍ പോവുകയാണെന്നാണ് ഐ.എം.എഫ് പ്രഖ്യാപനം. ലോക സാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ചൈനക്കും പാക്കിസ്ഥാനും വളരെ പിന്നിലാണ് ഇന്ത്യയെന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്ത് വിട്ട പട്ടികയുടെ തൊട്ട് പിന്നാലെയാണ് ലോകബാങ്കിന്‍റെ യഥാര്‍ത്ഥ വിശകലനം പുറത്തു വന്നത്.