ന്യൂഡല്‍ഹി : ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ രാജ്യത്തെ സാമ്പത്തിക അസമത്വത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ക്ക് സമ്പത്തിന്റെ 73 ശതമാനവും കൈക്കലാക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.